തിരൂരങ്ങാടി നഗരസഭ ജീവനക്കാർക്കെതിരെയും കൗണ്‍സിലര്‍മാർക്കെതിരെയും അപവാദപ്രചരണം; പോലീസില്‍ പരാതി നല്‍കി

propaganda-he-lodged-a-complaint-with-the-police
തിരൂരങ്ങാടി: നഗരസഭ ജീവനക്കാരെയും കൗണ്‍സിലര്‍മാരെയും സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ പോലീസില്‍ പരാതി. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി തിരൂരങ്ങാടി പോലീസിലാണ് പരാതി നല്‍കിയത്. നിതീഷ് ചെമ്മാട് എന്ന ഐഡിയില്‍ നിന്നാണ് അപവാദ പ്രചരണം നടത്തിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.

സമൂഹത്തില്‍ മാന്യമായ രീതിയില്‍ പൊതു പ്രവര്‍ത്തനം നടത്തുകയും കുടുംബത്തോടപ്പം ജീവിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെ സമൂഹമാധ്യമങ്ങൾ വഴി അപവാദപ്രചരണം നടത്തി വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Next Post Previous Post