Comments

തിരൂരങ്ങാടിയിൽ പോലിസ് അന്യായം തുടരുന്നു; കാൻസർ രോഗിയടക്കമുള്ള യുവാക്കളെ അന്യായമായി തടങ്കലിലാക്കി

poolice-continue-injustice-in-tirurangadi
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ പോലിസ് വാഴ്ച തുടരുന്നു. കാൻസർ രോഗിയെയടക്കം യുവാക്കളെ ഒരു രാത്രി അന്യായമായി തടങ്കലിലാക്കി. തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം യൂത്തീഗ് ട്രഷറർ അയ്യൂബ് തലാപ്പിൽ, ചെമ്മാട് ടൗൺ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ബാപ്പുട്ടി ചെമ്മാട്, അൻസാർ- പാട്ടശ്ശേരി, നാസർ കാവുങ്ങൽ, ജംഷീർ മഞ്ഞമ്മാട്ടിൽ,റഫീഖ് കുന്നത്തേരി എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി തിരൂരങ്ങാടി പോലിസ് അന്യായമായി കസ്റ്റഡിയിൽ വെച്ചത്.

ചെമ്മാട് വില്ലേജ് ഓഫിസിനടുത്തുള്ള ഫ്രൂട്ട്സ് കടയിൽ ഇരിക്കുകയായിരുന്ന ഇവരെ തിരൂരങ്ങാടി സിഐ സന്ദീപ്അ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇവർക്കെതിരെ കേസെടുക്കൻ നിർദേശിച്ച് സിഐ സ്ഥലം വിട്ടു. അതിനിടെ കാൻസർ രോഗിയായ ജംഷീർ സ്റ്റേഷനിൽ കുഴഞ്ഞു വീണു. ഉടനെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിരികെ സ്റ്റേഷനിലെത്തിച്ചു.

കസ്റ്റഡി വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ നാട്ടുകാരോട് ജാമ്യത്തിൽ ഇറക്കികൊണ്ട് പോകാൻ സി.ഐ നിർദേശിച്ചു. എന്നാൽ എന്ത് കേസിലാണ് ജാമ്യം എടുക്കേണ്ടതെന്ന് പറയാതെ ജാമ്യത്തിന് ആളെ വിളിക്കാനാകില്ലെന്നും ഇവർ സി.ഐയെഅറിയിച്ചു. എന്നാൽ നിങ്ങൾ ഇവിടെ കിടന്നോ എന്നും പറഞ്ഞ് സി.ഐ മടങ്ങിയെന്നാണ് യുവാക്കൾ പറയുന്നത്. രാത്രി പത്ത് മണിയോടെ കസ്റ്റഡിയിലെടുത്ത ആറു പേരെയും സ്ഥലം എം.എൽ.എ കെ.പി.എ മജീദിന്റെ ഇടപെടലിനെത്തുടർന്ന് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പോലീസ് വിട്ടയച്ചത്.

അതേസമയം നമ്പറില്ലാത്ത ഒരു ബൈക്ക് റോഡരികിൽ കണ്ടെത്തിയതിനാലാണ്-ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലിസിന്റെ വിശദീകരണം. കഴിഞ്ഞദിവസം മതപണ്ഡിതൻ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരേ അന്യായമായി കേസെടുത്ത സം ഭവം വിവാദമായിരിക്കെയാണ് പുതിയ സംഭവവികാസ്സങ്ങൾ.

Post a Comment

0 Comments