Header Ads Widget

നന്നമ്പ്രയിലെ രാഷ്ട്രീയ വിവാദം; കെ.പി.കെ തങ്ങളെ യു.ഡി.എഫ്‌ തലപ്പത്തുനിന്ന് നീക്കി

political-controversy-in-nanambra
തിരൂരങ്ങാടി: യു.ഡി.എഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിൽ മുന്നണിക്ക് നിരയ്ക്കാത്ത പ്രവർത്തനങ്ങൾ നടത്തിയതിന് മലപ്പറം ഡി.സി.സി ജനറൽ സെക്രട്ടറികൂടിയായ കൊടിഞ്ഞി കെ.പി.കെ തങ്ങളെ യു.ഡി.എഫ് തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്നും നീക്കി. യു.ഡി.എഫ് തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനായിരുന്ന ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തതായി ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ അറിയിച്ചു. പകരം ചുമതല ഹംസക്കോയക്ക് നൽകി.

നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടത് പ്രവത്തകരെ കൂട്ടുപിടിച്ച് പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചതാണ് നടപടിക്ക് കാരണം. കോൺഗ്രസ് പാർട്ടിക്കും മുന്നണിക്കും ക്ഷീണമുണ്ടാക്കും വിധത്തിൽ നിലപാട് സ്വീകരിച്ചിരിന്നതായി ഇദ്ദേഹത്തത്തിനെതിരെ നേരത്തെയും പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പരാതിഉയർന്നിരുന്നു.

പഞ്ചായത്ത് മുതൽ നശിപ്പിക്കുന്നതിനെതിരേ, നിയമ വിരുദ്ധ നടപടികൾക്കെതിരേ, വർഗീയ പ്രീണനത്തിനെതിരേ നന്നമ്പ്ര പഞ്ചായത്ത് സംരക്ഷണ സമിതിയുടെ പേരിൽ ഇന്നലെയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണയിൽ പങ്കെടുത്തവരിൽ അധികവും ഇടത് പ്രവർത്തകരായിരുന്നു.

പഞ്ചായത്ത് ഉപയോഗിച്ചിരുന്ന ബൊലോറോ ജീപ്പ്‍ ഈയിടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന കേന്ദ്രത്തിൽ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.

കെ.പി.കെതങ്ങളെ തൽസ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി. എഫ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് അംഗം പി.കെ.എം ബാവ, മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി യു.എ റസാഖ്, നന്നമ്പ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പഞ്ചായത്ത് ബോർഡ് വൈസ്പ്രസിഡന്റുമായ എൻ. വി മൂസക്കുട്ടി എന്നിവർ രംഗത്തുവന്നിരുന്നു.