Header Ads Widget

വളാഞ്ചേരിയിൽ തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ തീപിടിച്ചു- ആളപായമില്ല

pilgrims-tempo-traveler-caught-fire-in-valanchery
വളാഞ്ചേരി: കഞ്ഞിപുരയിൽ തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ തീപിടിച്ചു പൂർണ്ണമായി കത്തിനശിച്ചു, ആളപായമില്ല. കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം തീർത്ഥാടകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. തിരൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു നാട്ടുകാരും തൊട്ടടുത്തുള്ള ഗാർഡനിൽ നിന്നും മോട്ടോർ ഉപയോഗിച്ചു തീ അനക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.