Header Ads Widget

മൊബൈൽ മോഷണം; തസ്‌ക്കരൻ പിടിയിൽ

mobile-theft-thief-arrested
തിരൂരങ്ങാടി: മൊബൈൽ ഫോൺ കച്ചവടക്കാരുടെ ഉറക്കം കെടുത്തിയിരുന്ന മോഷ്ടാവ് ഒടുവിൽ പിടിയിലായി. ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി പുതിയ ഫോൺ അടിച്ചു മാറ്റുന്ന തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ശിഹാബ്(22) ആണ് അവസാനം മൊബൈൽ ഫോൺ വിൽപനക്കാരുടെ തന്നെ പിടിയിലായത്.

തന്റെ കൈവശമുള്ള ഫോണുമായി കടയിലെത്തുന്ന ഇയാൾ പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ഇത്പരിശോധിക്കുന്നതിനിടെ പഴയ ഫോൺപകരം വെച്ച് പുതിയ ഫോണുമായി മുങ്ങുകയുമാണ് ചെയ്തിരുന്നത്. ചെമ്മാട് ടൗണിലെ പല മൊബൈൽ ഷോപ്പുകളിലും ഈ രീതിയിലുള്ള തട്ടിപ്പ് നടന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ മൂന്നിന് ചെമ്മാട് എം.എൻ കോംപ്ലക്സിലുള്ള ഒൺ പ്ലസ് എന്ന ഷോപ്പിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നു. 15000 രൂപ വി ലയുള്ള റെഡ് മിയുടെ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ചെമ്മാട്ടെ മറ്റൊരു കടയിൽ എത്തി റീചാർജ് ചെയ്ത് പണം നൽകാതെ മുങ്ങുന്നതിനിടെ കച്ചവടക്കാർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ചെമ്മാട്ടെ സ്ഥിരം മൊബൈൽ മോഷ്ടാവാണെന്ന് മനസ്സിലായത്. ഉടനെ പോലിസിന് കൈ മാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.