കാണാതായ ഭർതൃമതിയെയും യുവതിയെയും കണ്ടെത്താനായില്ല; കേരളത്തിന് പുറത്തെന്ന് സൂചന, അന്വേഷണം തുടരുന്നു

missing-womens-could-not-be-found-kasargod
കാസർകോട്: ബദിയടുക്ക സീതാംഗോളിയിൽ നിന്നും കാണാതായ രണ്ട് യുവതികളെ ഇതുവരേയും കണ്ടെത്താനായില്ല. ഫാഷൻ ഭ്രമത്തിലാണ് ഇവർ വീടുവിട്ട് ഇറങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിന്റെ സൂചനകൾ നൽകുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കാസർകോട്ടെ ഒരു ബ്യൂടിപാർലറിൽ നിന്നും മുടി ബോബ് ചെയ്തും മറ്റും രണ്ടുപേരും ' ഫാഷൻ രീതിയിൽ' പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്

ഇവരുടെ പക്കലുള്ള മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഇവർ കയറിയ ബ്യൂടിപാർലർ നിൽക്കുന്ന പ്രദേശത്താണ് അവസാന ടവർ ലൊകേഷൻ കാണിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. അഞ്ച് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ടതായാണ് വിവരം.

രണ്ടുപേരും കോയമ്പത്തൂർ എത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കാസർകോട്ടെ ബ്യൂടീഷനോടും കോയമ്പത്തൂർ പോകുന്നതായി പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലായതിനാൽ സിം കമ്പനി യുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച മുതലാണ് സീതാംഗോളി സ്വദേശിനിയും വിവാഹിതയുമായ ഷംസീന(22), ബന്ധുവായ കോഴിക്കോട് ഈസ്റ്റ് മുളങ്കുന്ന് കുന്നമംഗലം സ്വദേശിനിയും കാസര്‍കോട് സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയുമായ ജാസ്മിന്‍(19),എന്നിവരെ കാണാതായത്. ഷംസീനയുടെ സഹോദര പുത്രിയായ ജാസ്മിന്‍ സീതാംഗോളി - ബേളയിലെ വീട്ടില്‍ താമസിച്ചാണ് കാസര്‍കോട്ടെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് പഠിക്കാന്‍ പോയിരുന്നത്.
 
 Also Read: ഭർതൃമതിയായ യുവതിയേയും ബന്ധുവായ 19 കാരിയേയും കാണാതായതായി പരാതി

ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ബന്ധുവായ ശരീഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കണ്ടു കിട്ടുന്നവര്‍ 9447286972എന്ന നമ്പറിലെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ 04998284033 എന്ന നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

Next Post Previous Post