കാണാതായ ഭർതൃമതിയെയും യുവതിയെയും കണ്ടെത്തി; വീട് വിട്ടു ഇറങ്ങിയത് സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന്
തൊഴിൽ അന്വേഷിച്ച് ഇവർ ആദ്യം കോയമ്പത്തൂരിലേക്കും അവിടെ ജോലി ശരിയാവാത്തതിനാൽ ബെംഗ്ളൂറിലേക്കും യാത്ര ചെയ്തതായി പോലീസ് പറഞ്ഞു. ബെംഗ്ളൂറിലും ജോലി ശരിയാവാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് പോലീസ് പിടിയിലായത്. കയ്യിലുണ്ടായിരുന്ന ആഭരണം വിറ്റാണ് ഇവർ ചിലവിനുള്ള പണം കണ്ടത്തിയതെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച യാണ് സീതാംഗോളി സ്വദേശിനിയും വിവാഹിതയുമായ ഷംസീന(22), ബന്ധുവായ കോഴിക്കോട് ഈസ്റ്റ് മുളങ്കുന്ന് കുന്നമംഗലം സ്വദേശിനിയും കാസര്‍കോട് സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയുമായ ജാസ്മിന്‍(19),എന്നിവരെ കാണാതായത്. ഷംസീനയുടെ സഹോദര പുത്രിയായ ജാസ്മിന്‍.
Also Read: ഭർതൃമതിയായ യുവതിയേയും ബന്ധുവായ 19 കാരിയേയും കാണാതായതായി പരാതി
Also Read: കാണാതായ ഭർതൃമതിയെയും യുവതിയെയും കണ്ടെത്താനായില്ല; കേരളത്തിന് പുറത്തെന്ന് സൂചന, അന്വേഷണം തുടരുന്നു
ബെംഗ്ളൂരുവിൽ നിന്ന് കാസർകോട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിന്റെ അടിസ്ഥാനത്തിൽ ഇരുവരും മാതാപിതാക്കൾക്കൊപ്പം പോയി.