Comments

ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയിൽ

kottayam-a-gang-has-been-arrested-for-handing-over-wives-to-each-other
കോട്ടയം: ഭാര്യമാരെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയം കുറുകച്ചാലിൽ പോലീസ് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘമാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിന്റെ കുറിച്ചുള്ള വിവരം അറിയുന്നത്. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി.

സമൂഹ മാധ്യമങ്ങളായ മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പോലീസ് പറയുന്നു. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ഓൺലൈൻ വഴി പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഉന്നത ബന്ധങ്ങളിലുള്ളവർ വരെ ഗ്രൂപ്പിലുണ്ടെന്ന് പോലീസ് പറയുന്നു.

പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നവർ വരെ ഗ്രൂപ്പുകളില്‍ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments