Header Ads Widget

പ്രഭാത നിസ്ക്കാരം കഴിഞ്ഞു പോകുന്നയാളെ കാറിടിച്ചു വീഴിത്തി കൊള്ള; സംഭവം സൗദിയിൽ- വീഡിയോ

in-saudi-a-passerby-was-hit-by-a-car-and-robbed-video
പ്രഭാത നിസ്കാരം കഴിഞ്ഞു പോകുന്നയാളെ കാറിടിച്ചു വീഴ്ത്തി കൊള്ളയടിച്ചു. സൗദിയിലാണ് ഞെട്ടിപ്പിക്കുന്ന കൊള്ളയടിയുടെ സി സിടി വി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പള്ളിയിൽനിന്ന് പ്രഭാത നിസ്‌ക്കാരം കഴിഞ്ഞു റോഡരികിലൂടെ പോകുന്നയാളെ പിറകിലൂടെ വേഗതയിൽ വന്ന കാറിടിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേരടങ്ങുന്ന അക്രമികൾ കൊള്ള നടത്തുന്ന വീഡിയോ സൗദിയിലെ ഓൺലൈൻ മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

നടന്ന് പോകുന്നയാളുടെ പിറകിൽ വേഗതയിൽ വന്നിടിച്ച കാർ അയാളെ ദൂരേക്ക് തെറിപ്പിക്കുകയായിരുന്നു. തെറിച്ച് താഴെ വീണയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന അക്രമികളിലൊരാൾ പുറത്തിറങ്ങി അയാളെ വീണ്ടും താഴേക്ക് വീഴ്ത്തി കൈകൾ ബന്ധിച്ചു.

തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾ പുറത്തിറങ്ങുകയും താഴെ വീണു കിടക്കുന്നയാളുടെ പണവും മൊബൈൽ ഫോണും പിടിച്ചു പറിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. .കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആറുമണിമണിക്കാണ് സംഭവം. സൗദിയിൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.

അതേസമയം പ്രതികളെ ഉടൻ പിടികൂടി അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഹാഷ്‌ടാഗോട് കൂടി കാംപയിൻ ആരംഭിച്ചിട്ടുണ്ട്.

പ്രതികൾ കാറുമായി അതി വേഗതയിൽ വന്ന് നടന്ന് പോകുന്ന വ്യക്തിയെ ഇടിക്കുന്നതിൻ്റെയും കൊള്ള നടത്തുന്നതിൻ്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വീഡിയോ കാണാം.