Comments

ഡിവൈഡറുകൾ സ്ഥാപിച്ചത് അപകടം കുറയ്ക്കാൻ; ഒടുവിൽ അപകട കെണിയായ ഡിവൈഡറുകൾ എടുത്തുമാറ്റി

dividers-installed-to-reduce-risk-dangerous-dividers-were-removed
തിരൂരങ്ങാടി: ദേശീയപാത കരിമ്പിൽ ആശാസ്ത്രീയമായി സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ എടുത്തു മാറ്റി. കഴിഞ്ഞ ദിവസം കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടതിനെത്തുടർന്നാണ് ഡിവൈഡറുകൾ എടുത്തുമാറ്റാൻ തീരുമാനമായത്. കക്കാട് കരിമ്പിൽ സ്വദേശികളായ ടി.പി ഇമാൻ, കെ .എം അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര സെല്ലിലും ദേശീയ പാതാ അതോറിറ്റിയുടെ എറണാകുളംത്തെ ഓഫീസിലും പരാതി നൽകുകയായിരുന്നു.

Also Read: ദേശീയ പാതയിലെ ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

Also Read: ഇടിമുഴിക്കലിലും കോൺക്രീറ്റ് ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

Also Read: കരിമ്പിൽ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിലിടിച്ചു അപകടം

പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഡിവൈഡറുകൾ എടുത്തുമാറ്റാൻ തീരുമാനമായി. ദേശീയപാതാ അതോറിറ്റിയാണ് കരിമ്പിലെ വളവിൽ - ഡിവൈഡറുകൾ സ്ഥാപിച്ചത്. ഇതോടെ ഇവിടെ അപകടങ്ങൾ വർധിച്ചു. നേരത്തെ അപകടങ്ങൾ നടക്കാത്ത ഇവിടെ മതിയായ ആസൂത്രണമോ കൂടിയാ ലോചനയോ ഇല്ലാതെ ഡിവൈഡറുകൾ സ്ഥാപിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. രണ്ടടിയോളം ഉയരമുണ്ടായിരുന്ന ഡിവൈഡറുകൾ ദൂരെ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ സാധിക്കാത്ത രീതിയിലായിരുന്നു. ഇതുമൂലം ഈ പ്രദേശത്ത് നിരവധി വാഹനങ്ങളാണ് ഡിവൈഡറിലിടിച്ച് തകർന്നത്.

Post a Comment

0 Comments