Header Ads Widget

കെ റെയിലിൽ പരപ്പനങ്ങാടിയുടെ ആശങ്ക; റെയിൽവേ ജനറൽ മാനേജർക്കും നിവേദനം നൽകി

concern-of-parappanangadi-on-k-rail
പരപ്പനങ്ങാടി: പരപ്പനങ്ങാടിയെ നാമാവശേഷമാക്കാൻ പോകുന്ന കെ റെയിൽ പദ്ധതിക്കെതിരേയുള്ള പരപ്പനങ്ങാടിക്കാരുടെ ആശങ്ക തുടരുന്നു. ഒരു നാടിനെ തന്നെ മൊത്തം ഇല്ലാതാക്കുകയും പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന കെ റെയിൽ പദ്ധതിക്കെതിരേ സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം സതേൺ റെയിൽവേക്ക് നിവേദനം നൽകി.

ഫോറം മുഖ്യരക്ഷധികാരിയും പരപ്പനങ്ങാടി നഗരസഭ ചെയർമാനുമായ ഉസ്മാൻ അമ്മാറമ്പത്ത്, ഫോറം ഭാരവാഹി എ.സി അബ്ദുൽ സലാം എന്നിവരാണ് സതേൺ റെയിൽവേയുടെ ചെന്നൈയിലുള്ള ഡിവിഷണൽ ഓഫീസിലെത്തി അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള നിവേദനം നൽകിയത്.

നേരത്തെ പരപ്പനങ്ങാടി നഗരസഭ കെ-റെയിൽ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിരിന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിൽ അവതരിപിച്ച പ്രമേയവും കൗൺസിൽ തീരുമാനവുമാണ് സതേൺ റെയിൽവേ ജനറൽ മാനേജർ ഓഫീസിൽ നേരിട്ടെത്തി കൈമാറിയത്.

റെയിൽവേ മന്ത്രാലയത്തിലും , റെയിൽവേ ബോർഡിലും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യ പ്രതിനിധി സംഘത്തെ അറിയിച്ചു.

നേരത്തെ ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ് എന്നിവർക്കും ഈ വിഷയത്തിലുള്ള പരപ്പനങ്ങാടിക്കാരുടെ ആശങ്ക അറിയിച്ച് നിവേദനം നൽകിയിരുന്നു.