മലപ്പുറം: പത്തപ്പിരിയത്ത് പോലീസ് വീടിൻ്റെ ജനൽ ചില്ലുകൾ അർദ്ധ രാത്രി അടച്ചു തകർത്തെന്ന് പരാതി. ഫുട്ബോൾ കളിയെ ചൊല്ലിയുണ്ടായ അടിപിടി കേസിൽ ജാമ്യമെടുത്ത അർഷദ് എന്ന യുവാവിൻ്റെ വീട്ടുകാരാണ് പോലീസിനെതിരെ മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്.
ജാമ്യമെടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടിയാണ് രാത്രി ഒരു മണിയോടെ പോലീസ് വീട്ടിലെത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. അർദ്ധരാത്രിയായതിനാൽ ഭയം കാരണം വീട്ടുകാർ വാതിൽ തുറന്നിരുന്നില്ല. പോലീസുകാർ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തതായി വീട്ടമ്മ ആരോപിച്ചു.
എന്നാൽ ഇങ്ങനെയൊരു സംഭവമുണ്ടായതായി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് അരീക്കോട് പോലീസ് നൽകുന്ന വിശദീകരണം.