മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

chief-minister-left-for-the-united-states-for-treatment
തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് യാത്ര തിരിച്ചത്.

ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. മൂന്ന് ആഴ്ചയിലേറെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമേരിക്കയിലായിരിക്കും. മുഖ്യമന്ത്രിയുടെ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്കായി പോകുന്നത്. 2018ലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സക്കയിൽ ചികിത്സതേടിയിരുന്നു.