പെര്‍മിറ്റ് ഉണ്ടായിട്ടും ഇല്ലെന്ന് പറഞ്ഞ് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി 5-ന് പൂക്കിപറമ്പിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തിനെതിരെയെടുത്ത കേസാണ് പോലീസ് പിന്‍വലിക്കാന്‍ നടപടി ആരംഭിച്ചത്. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് സംസ്ഥാനത്ത് തന്നെ ഏറെ വിവാദമായിരുന്നു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി തെന്നല പൂക്കിപ്പറമ്പിൽ നടത്തിയ പരിപാടിക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് നിയമനടപടി സ്വീകരിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും 200ഓളം പേരെ പങ്കെടുപ്പിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ പൊതുസമ്മേളനം നടത്തിഎന്നായിരുന്നു പോലീസ് എഫ്ഐആർ.
എഫ്.ഐ.ആര്. വിവരങ്ങള്‍ ലഭിക്കുന്ന പോലീസിന്റെ തുണ സൈറ്റില്‍ നിന്നും ഈ കേസിന്റെ എഫ്.ഐ.ആര് ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്. 2022 ജനുവരി അഞ്ചാം തിയ്യതി 14-ാം നമ്പറായിട്ടാണ് തിരൂരങ്ങാടി പോലീസ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. അന്ന് മുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത്ലീഗ് സ്റ്റേഷന് മാര്‍ച്ച് കൂടി നടത്തുകയും കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ വേഗത്തിലുള്ള പിന്മാറ്റമെന്നാണ് കരുതുന്നത്.
തെന്നലയിലെ മുസ്ലിം കോഡിനേഷന്‍ പൊതുയോഗത്തില്‍ അഥിതികളായി പങ്കെടുത്ത എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഖാസിമി, മുസ്്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്, പി.കെ റസാഖ്, പണ്ഡതനും കോഡിനേഷന്‍ ട്രഷററുമായ ഷേക്ക് മുസ്ലിയാര്, ദര്‍ശന ടി.വി സി.ഇ.ഒ സിദ്ധീഖ് ഫൈസി വാളക്കുളം, വി.എസ് ബാവ ഹാജി, കെ.വി മജീദ്, വിസ്ഡം ഹംസ ചീരങ്ങന്‍, മുജാഹിദ് പി.കെ ഷാനവാസ്, ജമാഅത്തെ ഇസ്ലാമി ഹംസ വെന്നിയൂര്‍ എന്നിവരുള്‍പ്പെടെ 200 ഓളം പേര്‍ക്കെതിരെയാണ് കെ.പി ആക്ട് 2011- 77ബി, 121 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
താനൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും സ്ഥലത്തിനും വാഹനത്തിനും പ്രത്യേകം അനുമതി വാങ്ങി നടത്തിയ പരിപാടിക്കെതിരെ ഉച്ച ഭാഷിണിക്ക് അനുമതി ഇല്ലെന്ന് കാണിച്ചാണ് തിരൂരങ്ങാടി പോലീസ് സ്വമേധയാ കേസെടുത്തിരുന്നത്. ഈ കേസാണ് ഇപ്പോള്‍ പൊലീസിന്റെ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

അതേ സമയം, ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സൈറ്റില്‍ നിന്നും എഫ്.ഐ.ആര് അപ്രത്യക്ഷമായതിനെ കുറിച്ച് അറിയില്ലെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
എന്നാൽ കേസ് പിന്‍വലിച്ച് പോലീസ് തടിയൂരിയത് കൊണ്ട് കാര്യമില്ലെന്നും കള്ളക്കേസ് എടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു. പോലീസ് കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കോടതി വഴി പിന്‍വലിപ്പിക്കാനുള്ള നടപടികള്‍ യൂത്ത്ലീഗ് ആരംഭിച്ചതാണ്. കോടതി ഉത്തരവ് വരും മുമ്പ് തന്നെ പോലീസ് കേസ് പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത എസ്.ഐക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും റസാഖ് പറഞ്ഞു.