Header Ads Widget

പ്രകൃതി വിരുദ്ധ പീഡനം; മൂന്നുപേർ അറസ്റ്റിൽ

unnatural-torture-three-arrested
കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ടുകൾ പാടാൻ അവസരം നൽകാമെന്ന് പറഞ്ഞു പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ.

പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി ഉമ്മർ(55), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36), കീഴാറ്റൂർ സ്വദേശി ഒസാമ (47) എന്നിവരേയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുളള പോലിസ് പിടികൂടിയത്.

12 വയസുകാരനായ കുട്ടിയെ യുട്യൂബ് ചാനലിൽ പാട്ടുകൾ പാടാൻ അവസരം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് കുട്ടി കൊണ്ടു പോയി മൂന്നംഗ സംഘം പീഡനത്തിനിരിയാക്കിയത്.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. കുട്ടിക്ക് മൊബൈൽ ഫോണും പൈസയും മറ്റും പ്രതികൾ നൽകിയിരുന്നു.

പിടിയിലായ ഉമ്മർ കീഴാറ്റൂർ ആയിശ മീഡിയ എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ നടത്തുന്നുണ്ട്. മൂന്നാം പ്രതിയായ ഒസാമ പൊതുപ്രവർത്തകനാണ്. ടൈലർ ഉമ്മർ സ്വന്തമായി ടൈലർ ഷോപ്പും നടത്തിവരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻചെയ്തു.