ചെമ്മാട് തൃക്കുളം ഹൈസ്കൂൾ റോഡരികിൽ വേഗത നിയന്ത്രണ ഡിവൈഡർ സ്ഥാപിച്ചു

a-speed-limit-divider-has-been-installed-at-chemmad-trikkulam-high-school-road
തിരൂരങ്ങാടി: ചെമ്മാട്- തൃക്കുളം ഗവ.ഹൈസ്കൂൾ റോഡരികിൽ വേഗത നിയന്ത്രണ (സ്പീഡ് ബ്രെയ്ക്കർ) ഡിവൈഡർ സ്ഥാപിച്ചു. ചെമ്മാട് - പരപ്പനങ്ങാടി റോഡിലെ വാഹനപ്പെരുപ്പവും, വാഹനങ്ങളുടെ അമിത വേഗതയും കാരണം റോഡിന് ഇരുവശത്തുമുള്ള സ്‌കൂൾ കെട്ടിടങ്ങളിലേക്ക് കുട്ടികൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെത്തന്നെ റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് താത്കാലിക പ്രതിവിധിയായിട്ടാണ് സ്വകാര്യസ്ഥാപനത്തിന്റെ സഹരണത്തോടെ ഇവിടെ സ്പീഡ് ബ്രെയ്ക്കർ സ്ഥാപിച്ചത്.

സ്കൂൾ ആരംഭിക്കുമ്പോഴും, വിടുമ്പോഴും അധ്യാപകരുടെ സഹായത്തോടെയാണ് കുട്ടികളെ റോഡിന്റെ ഇരുവശത്തേക്കും കടത്തി വിടുന്നത്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ ഇവിടെ വാഹന ഗതാഗതം നിയന്ത്രിക്കാൻ പോലീസ്,ഹോം ഗാർഡ് സേവനം ലഭ്യമാകാറില്ല.