Header Ads Widget

വീട്ടമ്മ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

a-13-year-old-boy-was-allegedly-molested-by-a-housewife
കൊച്ചി: വീട്ടിൽ കളിക്കാൻ വന്ന അയൽവാസിയായ പതിമൂന്നുകാരനെ വീട്ടമ്മ ഒരു വർഷത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിയായ 37 കാരിക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം പുറത്തറിഞ്ഞതോടെ യുവതി ഒളിവിലാണ്.

ആദ്യ കുർബാന സ്വീകരണത്തോടനുബന്ധിച്ച് കുട്ടി പള്ളിയിൽ ധ്യാനം കൂടിയപ്പോഴാണ് പീഡന വിവരം പുറത്തു പറയുന്നത്. ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ധ്യാനത്തിൽ കേട്ട വിവരണത്തോടെയാണ് തന്നെ വീട്ടമ്മ ഇത്തരത്തിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി തിരിച്ചറിഞ്ഞതും. താൻ നേരിട്ടതും ലൈംഗിക അതിക്രമം ആണെന്ന് കുട്ടിക്ക് ബോധ്യമായതും. തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു.

അയൽവാസിയായ വീട്ടമ്മയുടെ വീട്ടിൽ കുട്ടി ഇടക്കിടെ കളിക്കാൻ പോകുമായിരുന്നു. ഈ സമയത്ത് ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ഇവർ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷത്തോളം കുട്ടിയെ ഇവർ ഇത്തരത്തിൽ ഉപദ്രവിച്ചു വന്നിരുന്നുവെന്നാണ് വിവരം. എന്നാൽ കുട്ടിക്ക് ഇത് ലൈംഗിക പീഡനമാണെന്ന് മനസിലായിരുന്നില്ല.

എന്നാൽ ധ്യാനത്തിൽ കേട്ട വിവരണത്തോടെയാണ് വീട്ടമ്മ തന്നോട് കാട്ടിയ കാര്യങ്ങൾ മനസിലാക്കിത് തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയും രക്ഷിതാക്കളുടെ സഹായത്തോടെ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

പീഡനത്തിനു പുറമേ വീട്ടമ്മ കുട്ടിയുടെ പക്കൽ നിന്നും പണം അപഹരിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഒളിവിലുള്ള വീട്ടമ്മ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണെന്നാണ് വിവരം.