Comments

വഖഫ് ബോര്‍ഡ് നിയമനം; പള്ളികളിൽ ബോധവത്കരണം നടത്തും- സമസ്ത നേതാക്കൾ

waqf-board-appointment-awareness-will-be-conducted-in-the-mosque
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളിൽ ബോധവത്കരണം നടത്തും. സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നിടത്ത് പ്രതിഷേധങ്ങളുയരും. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് തെറ്റാണ്. അതിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് തന്നെ ഉത്ബോധനം നടത്തും. മുമ്പ് മതമില്ലാത്ത ജീവന്  എതിരെയും സമാനമായ രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. സമുദായം ഏതെങ്കിലും വിഷയത്തിൽ ഒന്നിക്കുമ്പോൾ അതിനെ ലീഗിന്റെ പേരു പറഞ്ഞ് വർഗീയവത്കരിക്കാനുള്ള ശ്രമം വിലപോകില്ല. മുസ്ലിം ലീഗിന് പള്ളികളില്ലെന്നും പള്ളികൾ മതസംഘടനകൾക്ക് കീഴിലാണെന്നും - സമസ്ത നേതാക്കൾ പറഞ്ഞു

വഖഫ് നിയമനം പി.എസ്‌സിക്ക് വിട്ട സംഭവത്തില്‍ പളളികളില്‍ ബോധവല്‍കരണം നടത്താന്‍ മുസ്‌ലീം സംഘടനകളുടെ യോഗത്തിന്റെ തീരുമാനമാണ്. വഖഫ് നിയമന വിഷയം മതകാര്യമാണ്. മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനം അറിയിക്കുക മാത്രമാണ് മുസ്‌ലിം ലീഗ് ഭാരവാഹിയായ പി.എം.എ സലാം ചെയ്തതെന്നും സമസ്ത നേതാക്കൾ വിശദീകരിച്ചു.

Post a Comment

0 Comments