Comments

കാറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികനെ ഓടിച്ചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി -Viral Video

the-girl-who-try-to-rescue-a-bike-rider-who-was-hit-by-a-car-viral-video
തിരൂർ: സ്‌കൂൾ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരനെ ഓടിച്ചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിനിക്ക് സമൂഹമാധ്യമങ്ങളിൽ കൈയടി. മലപ്പുറം തിരൂർ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തകയായി ഒരു വിദ്യാർഥിനി ഓടിയെത്തിയത്.

സ്‌കൂൾ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ, പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ, രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏതായാലും പെൺകുട്ടിക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്.

ബസ് കാത്തുനിന്ന പെൺകുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നത്. കാർ ബൈക്കിൽ ഇടിച്ചതോടെ മുകളിലേക്ക് ഉയർന്ന യുവാവ് തലയിടിച്ച് റോഡിൽ വീണു. എന്നാൽ യുവാവ് ഹെൽമെറ്റ് ധരിച്ചതിനാൽ രക്ഷപെടുകയായിരുന്നു.

Post a Comment

0 Comments