Comments

ചെമ്മാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ചെമ്മാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദു വിന്റെ മകൻ ഷഹനാദ് (20)ആണ് മരിച്ചത്.

ചെമ്മാട് കോഴിക്കോട് റോഡിൽ മത്സ്യ മാർക്കറ്റിന് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാത്രി 9.30 നായിരുന്നു സംഭവം.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ആലിൻ ചുവട് ബേക്കറിയിൽ ജീവനക്കാരൻ ആയിരുന്നു.

മാതാവ്- റംല. സഹോദരങ്ങൾ: ഷമീർ, ശമീമ.

Post a Comment

0 Comments