ശനിയാഴ്ച സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ വെച്ച് ജാഫർ പനയത്തിൽ സിപിഎമ്മിൽ ചേർന്നപ്പോൾ എടുത്ത ചിത്രം -ഫയൽ |
ശനിയാഴ്ച സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ വെച്ച് സിപിഎം ജില്ലാ നേതാക്കളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവരുടെ സാനിധ്യത്തിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ മുദ്രവാക്യങ്ങളുടെ അകമ്പടിയോടെ രക്തഹാരം അണിയിച്ചായിരുന്നു സിപിഎമ്മിലേക്ക് ജാഫറിനെ സ്വീകരിച്ചാനയിച്ചിരുന്നത്. എന്നാൽ സിപിഎമ്മിൽ ചേർന്ന് ഒറ്റ ദിവസം കൊണ്ട് ജാഫർ ലീഗിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ജാഫർ സിപിഎമ്മിലേക്ക് പോകുമ്പോൾ യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിക്കാത്തത് മൂലമാണ് ജാഫർ പാർട്ടി വിടാൻ കാരണമെന്ന് ലീഗ് ക്യാംപ് പറഞ്ഞിരുന്നത്.
![]() |
ലീഗിൽ നിന്ന് സിപിഎമ്മിൽ ചേർന്ന് ഒരു ദിവസത്തിന് ശേഷം തിരിച്ചുവന്ന ജാഫറിന് സയ്യിദ് മുനവ്വറലി തങ്ങൾ പച്ച ഷാൾ അണിയിച്ചു സ്വീകരിക്കുന്നു |
ജാഫർ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ സ്ഥാനം ആഗ്രഹിച്ചിരുന്നു. അത് കിട്ടതായപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. അതും ലഭിക്കാതെ വന്നതോടെയാണ് സിപിഎമ്മിലേക്ക് പോയതെന്നും ലീഗ് ക്യാംപ് ആരോപിച്ചിരുന്നു,
എന്നാൽ രണ്ട് പതിറ്റാണ്ടിലേറെ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും അർഹമായ സ്ഥാനം നല്‍കിയില്ലെന്നും തന്നെക്കാൾ ജൂനിയറിയവരെ പരിഗണിച്ചപ്പോഴും തന്നെ അവഗണിച്ചെന്നും ഉന്നത നേതാക്കൾ വരെ ഉറപ്പ് നൽകിയിട്ടും പാലിച്ചില്ല അത്കൊണ്ടാണ് പാർട്ടിവിടാൻ കാരണമെന്ന് ജാഫർ പറഞ്ഞിരുന്നത്.
എന്നാൽ രണ്ട് പതിറ്റാണ്ടിലേറെ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും അർഹമായ സ്ഥാനം നല്‍കിയില്ലെന്നും തന്നെക്കാൾ ജൂനിയറിയവരെ പരിഗണിച്ചപ്പോഴും തന്നെ അവഗണിച്ചെന്നും ഉന്നത നേതാക്കൾ വരെ ഉറപ്പ് നൽകിയിട്ടും പാലിച്ചില്ല അത്കൊണ്ടാണ് പാർട്ടിവിടാൻ കാരണമെന്ന് ജാഫർ പറഞ്ഞിരുന്നത്.