വഖഫ് ബോർഡ് നിയമനം; ആശങ്ക അകറ്റിയ ശേഷമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി- ഖലീൽ ബുഖാരി തങ്ങൾ

waqf-board-appointment-chief-minister-assured-khaleel-bukhari-thangal
തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡ് നിമയനം പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് പാസാക്കിയ നിയമത്തിൽ മുഴുവൻ ആശങ്കകളും പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി കാന്തപുരം സുന്നി വിഭാഗം നേതാവ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധൃതിപിടിച്ച് നിയമം നടപ്പിലാക്കില്ലെന്നും ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തി ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കൂ. പ്രചരിപ്പിക്കപ്പെടുന്ന ആശങ്കകൾ അസ്ഥാനത്താണ്. ബില്ലിൽ തന്നെ നിയമനത്തിൽ മുസ്ലിം ഉദ്യോഗാർഥികളെ മാത്രമേ പരിഗണിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികളെ റിക്രൂട്ട്മെന്റ് നടത്തി നൽകുക മാത്രമാണ് പി.എ സ്.സിയുടെ ജോലി. ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങൾ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Post a Comment

Previous Post Next Post