ജോലിസമയത്ത് പോലീസിന് യൂനിഫോം നിർബന്ധം

uniforms-are-mandator-for-police-during-work-hours
കൊച്ചി: ജോലിസമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂനിഫോം ധരിക്കണമെന്ന് ഹൈക്കോടതി.ഗുരുവായൂർ ദേവസ്വം ആശുപ്രതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ചാവക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണൻ യൂനിഫോം ധരിക്കാതെ സ്റ്റിക്കർ പതിച്ച നടപടി ചോദ്യംചെയ്ത ഹരജിക്കാരനെതിരേ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിരുന്നു. ഈ നടപടി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിലാണ് പോലീസുകാർ ജോലിസമയത്ത് യൂനിഫോം ധരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

തൃശൂർ പൂവത്തൂർ സ്വദേശി അവിനാഷാണ് ഹരജി നൽകിയിരുന്നത്. കേസിലനിൽക്കില്ലെന്ന്ചൂണ്ടിക്കാട്ടി അവിനാഷിനെതിരേ ചാവക്കാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി.

പോലീസിനെ തിരിച്ചറിയാനുള്ള പ്രധാനഘടകം അയാളുടെ യൂനിഫോമാണ്. ജോലി സമയത്ത് യൂനിഫോമിൽ വരാൻ കോടതിക്ക് പലവട്ടം പോലീസുകാരോട് ആവശ്യപ്പെടേണ്ടിവന്നിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും സമാനമായ നിർദേശം നൽകിയിട്ടുണ്ടെന്നും കോടതിപറഞ്ഞു.

ചട്ടം അനുവദിക്കുന്ന പ്രത്യേക അവസരങ്ങളിൽ മാത്രമാണ് യൂനിഫോമില്ലാതെ ഡ്യൂട്ടി ചെയ്യാനാകുക. പോലിസുകാരെ പെട്ടെന്ന് തിറിച്ചറിയാനുള്ള മാർഗമാണ് യൂണിഫോമെന്നും കോടതി പറഞ്ഞു. പോലീസ് മേധാവി സ്വീകരിച്ച നടപടി സംബന്ധിച്ച് നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Next Post Previous Post