Header Ads Widget

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

two-arrested-for-molesting-minor-girlമലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡിനത്തിനിരയാക്കിയ കേസിൽ രണ്ടു പേർ പിടിയിൽ. എറണാംകുളം കൈതാരം സ്വദേശി ചെറുപറമ്പു വീട്ടിൽ ശരത്ത്‌ (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെയാണ് എറണാകുളത്തുവച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്‌. എ.ടി.എം കവർച്ചാ ശ്രമം അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുൻപാണ് ഇയാൾ മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്.

കുട്ടിയെ വീട്ടിൽ നിന്നും കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം പെൺ കുട്ടിയെ എറണാകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മൊഴിയിൽ തന്നെ രണ്ടു പേർ ലൈംഗികമായി പീഢിപ്പിച്ചതായി പറയുകയും എന്നാൽ അവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പഴുതടച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ എറണാകുളം പറവൂരിൽ വച്ച് ഇന്ന് പുലർച്ചെ അറസ്റ്റു ചെയ്യുകയായിരുന്നു.