തിരൂരങ്ങാടി കലാകേന്ദ്രയുടെ ഉദ്ഘാടനം നാളെ

tirurangadi-kalakendra-will-be-inaugurated-tomorrow
തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ കൂട്ടായമയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനത്തിന് നാളെ മുതല്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25-ന് വൈകീട്ട് 7 മണിക്ക് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൂട്ടായമയുടെ ഔപചാരിക ഉദ്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വ്വഹിക്കും. കെ.പി.എ മജീദ് എം.എല്‍.എ, കെ.പി മുഹമ്മദ് കുട്ടി, ഫൈസല്‍ എളേറ്റില്‍ മറ്റു പ്രമുഖരും പങ്കെടുക്കും.

രാത്രി എട്ട് മണിക്ക് സംഗീത സായം പരിപാടിയില്‍ പാട്ടും പറച്ചിലുമായി ഷെബിയും ഗസല്‍ അവതരിപ്പിക്കും. മാപ്പിള കലക്ക് നിരവധി സംഭാവനകള്‍ നല്‍കിയ തിരൂരങ്ങാടിയുടെ കലാ സാംസ്‌കാരിക ഉയര്‍ത്തെഴുനേല്‍പ്പിനായാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ഭാരവാഹികളായ കെ.ടി അബ്ദുല്‍ ഹമീദ്, പി.എം അബ്ദുല്‍ ഹഖ്, ഒ.സി ബഷീര്‍, അരിമ്പ്ര സുബൈര്‍, പി.എം.എ ജലീല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Post Previous Post