കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും; എന്‍റെ വാക്കുകള്‍ എഴുതി വച്ചോളൂ, രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞു

rahul-gandhi-said-then
ഡൽഹി : വിവാദമായ കാര്‍ഷിക നിയമങ്ങള്‍ മോദി പിന്‍വലിച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.മോദി സർക്കാരിനെതിരെയും കാർഷിക നിയമങ്ങൾക്കെതിരെയും സംസാരിക്കാറില്ല രാഹുല്‍ ഗാന്ധി കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സർക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു. 'എന്‍റെ വാക്കുകള്‍ എഴുതി വെച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും, കഴിഞ്ഞ ജനുവരിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളാണിവ. തമിഴ്നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ നിലപാടിൽ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണക്കുന്നു, അവരെ പിന്തുണയ്ക്കുന്നത് തുടരും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ഇനിയും തുടരും. മാത്രമല്ല, എന്‍റെ വാക്കുകള്‍ എഴുതി വെച്ചോളൂ, കേന്ദ്രം ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും എന്നായിരുന്നു രാഹുല്‍ ഗാന്ധിപറഞ്ഞത്.

Post a Comment

Previous Post Next Post