ചെമ്മാട് മൊബൈൽ ഷോപ്പിൽനിന്നും ഫോൺ കവർന്നു

phone-was-stolen-from-the=chemmad-mobile-shop
തിരൂരങ്ങാടി: ചെമ്മാട് മൊബൈൽ ഷോപ്പിൽ നിന്നും പട്ടാപകൽ മൊബൈൽ ഫോൺ കവർന്നു. ചെമ്മാട് ന്യു ഗൾഫ് ബസാറിൽ ഇന്നലെ വൈകീട്ട് നാല് മണിക്കാണ് സംഭവം.ഷോപ്പിൽ മൊബൈൽഫോൺ വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ കൗണ്ടറിൽ നിന്നും ഷോപ്പിലെ ജീവനക്കാരന്റെ ഫോണുമായി കടന്നുകളയുകയായിരുന്നു.

പതിനയ്യായിരത്തോളം രൂപ വിലവരുന്ന ഓപ്പോ കമ്പനിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്റെ മുഖം ഷോപ്പിലെ സി സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരൂരങ്ങാടി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.