Header Ads Widget

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

palakkad-rss-worker-hacked-to-death
പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭം കാറിലെത്തിയ നാലംഗ സംഘം സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ പോകുമ്പോൾ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യക്കും നിസാര പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സഞ്ജിത്തിന്റെ ശരീരമാസകലം വെട്ടേറ്റ പാടുകളുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നിരവധി ക്രമിനല്‍ കേസുകല്‍ സഞ്ജിതിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

നേരത്തെയും ഈ പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു