തവനൂർ അയങ്കലത്ത് തിങ്കളാഴ്ച വൈകീട്ട് ആണ് അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തിെൻറ ഭാര്യ സുഹൈല നസ്റിൻ(19) , എട്ടു മാസം പ്രായമായ മകൾ ഫാത്തിമ ഷഹ്റ എന്നിവരെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്ത് കയറിയത്. സംഭവത്തിൽ ദുരൂഹതഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു. സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സുഹൈല നസ്റിനും ബത് ബസ്ത്തും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്. ബാസ് ബസത്ത് ഗൾഫിലാണ്. 20 പവൻ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഭർത്താവിനെയും ഭർതൃപിതാവിനെയും വഴക്കിനെ കുറിച്ച് അറിയിച്ചിരുന്നു. ഇതാവർത്തിക്കില്ലെന്ന് ഭർതൃപിതാവ് പറഞ്ഞ ശേഷവും വഴക്കുണ്ടായി.
പ്രതികൾ നിസ്സാര കാര്യങ്ങൾക്ക് പോലും സുഹൈലയെ മാനസികമായി പീഡിപ്പിക്കുക പതിവായിരുന്നു. ഈ വീട്ടുകാർക്ക് അയൽവാസികളുമായി ബന്ധം കുറവായതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു
പൊന്നാനി തഹസിൽദാർ എം.എസ്. സുരേഷ്, തിരൂർ ഡിവൈ.എസ്.പി ബെന്നി, കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിൽ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ട ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടല്ലൂർ ജുമാമസ്ജിദിൽ മൃതദേഹങ്ങൾ ഖബറടക്കി. പാലക്കാട് ജില്ലയിലെ കൂടല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്റിൻ. പിതാവ്: ഹംസ. മാതാവ്: ഫാത്തിമ. പ്രതികളെ പൊന്നാനി മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി.