കർഷക സമരത്തിന്റെ വിജയം ലക്ഷദ്വീപുകാർക്ക് പ്രചോദനം; ആയിഷ സുൽത്താന

lakshadweep-inspired-by-success-of-farmers-strike-ayesha-sultana
മലപ്പുറം: കർഷക സമരത്തിന്റെ വിജയം ലക്ഷദ്വീപുകാർക്ക് പ്രചോദനമാണെന്ന് സംവിധായിക ആയിഷ സുൽത്താന. മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് അബ്ദു റഹിമാൻ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേയുള്ള സമരത്തിൽ കേരളം എന്നും ദ്വീപിനൊപ്പമാണ് നിന്നത്. നിരന്തര സമരങ്ങൾക്കു ശേഷം ലക്ഷദ്വീപിൽ മാറ്റങ്ങളുണ്ടായി.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനു പലതിലും ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ഭദ്രത ദ്വീപിൽ താഴുകയാണ്. കപ്പൽ നിരക്കിലടക്കം വർധനയുണ്ടായി. വരുമാനം കുറച്ച് ചെലവ് കൂട്ടി പുകച്ച് പുറത്തുചാടിക്കുക എന്ന നയമാണ് ഭരണകൂടം സ്വീകരിക്കുന്നത്.

കുറച്ചു ദിവസം മുമ്പ് സമരം ചെയ്ത വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇനിയും ഭയമില്ലാതെ സമരം ചെയ്യും. തന്റെ ഇഷ്ടമേഖല സംവിധാനമാണെന്നും അടുത്ത തലമുറയെ വാർത്തെടുക്കാൻ സംവിധാനത്തിലൂടെ സാ ധിക്കുമെന്നും അവർ പറഞ്ഞു. വിദ്യാർഥികളുമായി ആയിഷ ആശയസംവാദം നടത്തി.

Next Post Previous Post