ഭർതൃവീട്ടിൽ പീഡനം; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് യുവതി

husband-molested-at-home
തേഞ്ഞിപ്പലം: മലപ്പുറം - ഭർതൃവീട്ടിൽ ഭർത്താവിന്റെ മാതാവും ബന്ധുക്കളും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനെതിരെ പോലിസിൽ പരാതി നൽകിയ യുവതിക്ക് സംരക്ഷണം നൽകുന്നതിന് പകരം പോലിസിന്റെ ഭാഗത്ത് നിന്നും പീഡനം നേരിടുന്നതായി യുവതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കോഴിക്കോട് യൂനിവേഴ്സിറ്റി ചെനക്കൽ മേലേകൊല്ലേരി നാസിഹ്(26), നാസിഹിന്റെ മാതാവ് ഖമറുന്നിസ (46) എന്നിവർക്കെതിരെ നാസിഹിന്റെ ഭാര്യ വയനാട് കണിയാംപറ്റ സ്വദേശി തേനൂറ്റികല്ലുങ്ങൾ ഫസീല (22) തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസിൽ തേഞ്ഞിപ്പലം പോലീസ് ഭർതൃവീട്ടുകാരെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് യുവതി പറഞ്ഞു.

ഫേയ്സ്ബുക്ക് ബന്ധത്തിലൂടെ ഇഷ്ടത്തിലായ നാസിഹും, ഫസീലയും വീട്ടുകാരറിയാതെ ഒരു വർഷം മുൻപാണ് വിവാഹിതരായത്. തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം ബന്ധുക്കളുടെ ഇടപെടലിൽ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് വന്നെങ്കിലും വീട്ടിൽ ഭർത്താവിന്റെ മാതാവ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് വാടക വീട്ടിലേക്ക് താമസം മാറിയെങ്കി ലും വാടക വീട്ടിൽ നിന്നും ഏഴ് മാസം മുൻപ് ഇറങ്ങിപ്പോയ ഭർത്താവ് പിന്നീട് തിരിച്ചു വന്നിട്ടില്ല. ഭർത്താവിന്റെ മാതാ വിന്റെ നിർദേശപ്രകാരം ഭർത്താവ് അവരുടെ ബന്ധുവീട്ടിൽ മാറി താമസിക്കുകയാണെന്നാണ് ഫസീല പറയുന്നത്.

തുടർന്ന് ഭക്ഷണത്തിന് പോലും വകയില്ലാതായതോടെ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തിയെങ്കിലും വീട്ടിൽ നിന്നും ഇറക്കി വിടുന്നതിനായി നിരന്തരം പീഡിപ്പിക്കുകയാണ്. ഭർത്താവിന്റെ കൂട്ടുകാരിൽ നിന്നും പൊതു വഴിയിൽനിന്നും വരെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ടന്നും യുവതി പറയുന്നു.

ഭർത്താവിനെ പിരിഞ്ഞ് കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും, തേഞ്ഞിപ്പലംപോലീസിൽ നി ന്നും നീതി ലഭിക്കാത്തതിനാൽ ജില്ലാ പൊലിസ് മേധാവിക്ക് വരെ പരാതി നൽകിയിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ പരാതി ബോധിപ്പിക്കുന്നതെന്നും യുവതി പറഞ്ഞു. യുവതിക്കൊപ്പം മാതാവ് നൂർജഹാനും, സഹോദരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post