കോഴിക്കോട് കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം; മുഖ്യപ്രതി അറസ്റ്റിൽ

goons-attack-a-house-in-kozhikode-kadameri-main-accused-arrested
കടമേരി: കോഴിക്കോട്- കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ഷമീം മഹ്ദി ആണ് അറസ്റ്റിലായത്. ആക്രമണത്തിന് പിന്നാലെ പോലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങൾ വഴി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. നാദാപുരം പോലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഉർജിതമാക്കി.

കടമേരി സ്വദേശി നിയാസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി എട്ടംഗ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. നിയാസ് മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു. ഈ സംഭവത്തിലെ മുഖ്യപ്രതിയാണ് ഷമീം. കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഷമീം .

കടമെരിയിലെ ആക്രമണത്തിന് പിന്നാലെ നാദാപുരം എസ്‌ഐക്കെതിരെ ഇയാൾ സമൂഹ മാധ്യമൾ വഴി വധഭീഷണിയും മുഴക്കിയിരുന്നു. നാദാപുരം പോലീസ് കണ്ണൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം പിടിയിലായത്.

എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് എത്തിയിരുന്നത്. നാറാത്ത് സ്വദേശി ഫഹദിനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടിയിരുന്നു. കേസിലെ മറ്റു ആറു പ്രതികൾക്കായി പോലീസ് തിരച്ചിൽ ഉർജിതമാക്കി.

Post a Comment

Previous Post Next Post