ദേശീയ പാതയിലെ ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

dividers-on-national-highways-are-dangerous
തിരൂരങ്ങാടി: ദേശീയ പാതയിലെ അശാസ്ത്രീയ ഡിവൈഡർ അപകട ക്കെണിയായി മാറുന്നു. ദേശീയപാത കക്കാടിനടുത്ത് കരിമ്പിൽ വളവിലാണ് കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചത്. പുതിയ കോൺക്രീറ്റ് ബ്ലോക്കുകൾ ഡിവൈഡർ എന്ന പേരിൽ സ്ഥാപിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി ഈ ഡിവൈഡറിൽ കാറിടിച്ച് അപകടം സംഭവിച്ചിരുന്നു. മതിയായ ആസൂത്രണമോ കൂടിയാലോച നയോ മുന്നൊരുക്കമോ ഇല്ലാതെയാണ് ഡിവൈഡർ ഇവിടെ സ്ഥാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

സാധാരണ നിലയിൽ അപകടങ്ങൾ നടക്കാത്ത ഈ സ്ഥലത്ത് എന്തിനാണ് ഡിവൈഡർ സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം. റോഡ് മുറിച്ചു കടക്കാൻ സിഗ്നൽ ഇല്ലെന്നതും ദൂരെ നിന്ന് വാഹനങ്ങൾക്ക് കാണാൻ സാധിക്കില്ലെന്നതുമാണ് ഡിവൈഡർ അശാസ്ത്രീയമാണെന്നു ആരോപിക്കുന്നതിനുള്ള പ്രധാന കാരണം.

അൽപം കൂടി ദൂരത്തേക്ക് നീളത്തിൽ ഡിവൈഡർ വച്ചിരുന്നെങ്കിൽ വാഹനങ്ങൾക്ക് കാണാമായിരുന്നു. നിലവിൽ പെട്ടെന്ന് ഡിവൈഡറുകൾ കാണുന്ന വാഹനം നിയന്ത്രിക്കാൻ സമയം കിട്ടാതെ നേരെ വന്ന് ഡിവൈഡറിൽ ഇടിച്ചുകയറുന്ന അവസ്ഥയാണിപ്പോൾ,

അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറുകൾ നീളം കൂട്ടണ മെന്നും ഇല്ലെങ്കിൽ എടുത്തു മാറ്റണമെന്നും കക്കാട് ടി.എഫ്.സി ക്ലബ് ആവശ്യപ്പെട്ടു. ഒ. സി ബഷീർ അഹമ്മദ് അധ്യക്ഷനായി ഈ ആവശ്യമുന്നയിച്ച് ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പി ന്റെ പരാതി പരിഹാര സെല്ലിൽ പരാതി നൽകുകയും ചെയ്തു.