Header Ads Widget

ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകളും പബ്ബ് സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി

cm-said-that-wine-parlors-and-pub-facilities-in-it-parks
തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകളും പബ്ബ് സൗകര്യവും ആരംഭിക്കുന്ന കാര്യം കോവിഡിനു ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകളും പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഇത് വ്യക്തമാക്കിയത്.

ഐ.ടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന പോരായിമയായി പബ്ബുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത്. ഇതു സംബന്ധിച്ച് ഒരു ആലോചന മുന്‍പ് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് ആരംഭിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.