പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പതിനെട്ടുകാരൻ അറസ്റ്റിൽ

case-of-rape-of-a-14-year-old-girl-eighteen-year-old-arrested
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 18 കാരൻ അറസ്റ്റിൽ. മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിനടുത്തെത്തി സുധീഷ് പീഡിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളും പോക്‌സോ വകുപ്പുകളും യുവാവിനെതിരെ ചുമത്തിയാണ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Post Previous Post