Header Ads Widget

പുഴയിൽ വീണ സഹോദരിയെ രക്ഷപ്പെടുത്തുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു

പൊന്നാനി: പുളിക്കടവിൽ പുഴയിൽ വീണ സഹോദരിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി കുണ്ടുകടവ് പുറങ്ങ് സ്വദേശി പണിക്കവീട്ടിൽ ഫൈസൽ എന്നവരുടെ മകൻ സിനാൻ(14) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂക്കുപാലത്തിന് സമീപത്ത് കാഞ്ഞിരമുക്ക് പുഴയിൽ വീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സിനാൻ അപകടത്തിൽ പെട്ടത്. പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും