മു​ഹ​മ്മ​ദ്​ ഷാ​ഫി സ​അ​ദി​യുടെ വഖഫ്​ അധ്യക്ഷപദവി; ബി.ജെ.പിയുടെ അഭിമാനകരമായ ചരിത്രനേട്ടമെന്ന്​ കർണാടക മന്ത്രി

waqf-presidency-karnataka-minister-calls-bjp-historic-achievement
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ പദവിയിലേക്ക് ബിജെപി നോമിനി തെരഞ്ഞെടുക്കപ്പെട്ടു. എൻ.കെ. മുഹമ്മദ് ഷാഫി സഅദിയെയാണ് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തത്. പത്ത് അംഗങ്ങളുള്ള ബോർഡിൽ ആറുപേരുടെ പിന്തുണയോടെയാണ് മുഹമ്മദ് ഷാഫി സഅദി ചെയർമാൻ സ്ഥാനത്തേക്ക് അവരോധിതനായത്.

മംഗളൂരു സ്വദേശിയായ മുഹമ്മദ് ഷാഫി സഅദി കർണാടക സ്റ്റേറ്റ് മുസ്ലിം ജമാഅത്തിെൻറ ജനറൽ സെക്രട്ടറിയാണ്. 2010, 2016 വർഷങ്ങളിൽ സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ്) കർണാടക പ്രസിഡൻറായിരുന്നു. കഴിഞ്ഞദിവസം ചെയർമാൻ സ്ഥാനമേറ്റതിനു പിന്നാലെ ഷാഫി സഅദിയെ വഖഫ് ബോർഡിന്റെ ചുമതലയുള്ള മന്ത്രി ശശികല ജോലെ, നിയമമന്ത്രി ജെ.സി. മധുസ്വാമി എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. കർണാടകയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി വഖഫ് ബോർഡിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു.

മുസ്ലിം സമുദായത്തിൽ സൽപേരുള്ള സഅദിക്ക് ബി.ജെ.പിക്കും മുസ്ലിം സമുദായത്തിനുമിടയിലെ വിടവ് തീർക്കാനാവുമെന്നും ഇക്കാലത്ത് അതാണാവശ്യമെന്നും നിയമ മന്ത്രി മധുസ്വാമി പറഞ്ഞു. വഖഫ് സ്വത്തുക്കളിലെ കൈയേറ്റം ഒഴിപ്പിക്കാനും തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ നടപടിയെടുക്കാനും കർണാടക സർക്കാർ അദ്ദേഹത്തിെൻറ ഭരണകാലയളവിൽ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വീകരണചടങ്ങിൽ നിയമ വകുപ്പ് മന്ത്രി ശ്രീ മാധു സ്വാമി, ബി.ജെ.പി സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ രവികുമാർ , പാർട്ടിയിലെ നേതാക്കൾ, വഖഫ് ബോർഡിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post