പോലീസ് കസ്റ്റഡിയിലുള്ള ലോറിയുടെ ടയറുകൾ അഴിച്ചെടുക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

attempt-to-remove-tires-of-lorry-in-police-custody-two-arrested
തിരൂരങ്ങാടി: പോലീസ് കസ്റ്റഡിയിലുള്ള ലോറിയിൽ നിന്ന് ടയറുകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. തിരൂരങ്ങാടി പോലീസ് സ്റ്റേഷന് സമീപം ഇന്നെലെ രാത്രി 7.30 ന് ആണ് സംഭവം. മണ്ണ് കടത്തുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് പിടികൂടിയ ലോറിയുടെ ടയറുൾ അഴിച്ചെടുക്കാനുള്ള ശ്രത്തിനിടെയാണ് രണ്ടുപേർ പിടിയിലായത്.

തൃക്കുളം പന്താരങ്ങാടി സ്വദേശി ടി. അബ്ദുൽ ഹഖ് (31), കൊടിഞ്ഞി സ്വദേശി ടി. മുഹമ്മദ് (33) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്.

മണ്ണ് കടത്തുമായി ബന്ധപ്പെട്ട് ലോറി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് തിരൂരങ്ങാടി പോലീസ് സ്റ്റേഷന് പിറക് വശം കൊടിഞ്ഞി റോഡിന് സമീപത്ത് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിലാണ് പിടിച്ചിട്ടിരുന്നത്. ഈ ലോറിക്ക് അരികെ മറ്റൊരു ലോറി സമാന്തരമായി കൊണ്ടുവന്നു നിർത്തി. ഇതിന്റെ മറവിലാണ് കസ്റ്റഡിയിലുള്ള ലോറിയുടെ ടയറുകൾ അഴിച്ചെടുക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post