Header Ads Widget

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; 6 പേര്‍ക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം

വളാഞ്ചേരി: മലപ്പുറം - പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക്പരിക്കേറ്റു. വളാഞ്ചേരി കിഴക്കേകര റോഡില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് തീപിടിത്തത്തില്‍ പരിക്കേറ്റത്.

ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുല്‍ഷൈക്ക്, ഷഹീല്‍ (27), ഇoറാന്‍ (48), വീര്‍വല്‍ അസ്ലം (30), ഗോപ്രോകുല്‍ (30) എന്നിവര്‍ക്കാണ് പരിക്ക്.

തിങ്കളാഴ്ച രാത്രി എട്ടോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാര്‍ വളാഞ്ചേരി സി എച്ച് ആശുപത്രിയിലും നടക്കാവില്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.