Header Ads Widget

യുവതി മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: കോടതിയിൽ കാമുകനും ഭർത്താവും കയ്യൊഴിഞ്ഞു

woman-abandons-children-runs-away
കാഞ്ഞങ്ങാട്: കാസർകോട് - കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയായ യുവതിപിടിയിൽ. തിരുവനന്തപുരത്ത് നിന്ന് കാഞ്ഞങ്ങാട് - ഹൊസ്ദുർഗ് പോലീസാണ് കാമുകനെയും യുവതിയെയും പിടികൂടിയത്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ജു ചാർളി, കാമുകൻ അൽ അമീൻ എന്നിവരാണ് പിടിയിലായത്.ഭർത്താവിന്റെ പരാതിയെതുടർന്നാണ് പിടികൂടിയത്.

തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ കോടതീയിൽ കാമുകനും ഭർത്താവും കയ്യൊഴിഞ്ഞു. ഇതോടെ കോടതി യുവതിയെ സ്വന്തം താല്പര്യത്തിന് പോകാൻ അനുവദിച്ചു. യുവതി മാതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഒക്ടോബർ നാലിന് സഹോദരിക്കൊപ്പം കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണാനെത്തിയ അഞ്ജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. ഏഴും അഞ്ചും വയസുള്ള മക്കളെ ഉപേക്ഷിച്ചായിരുന്നു യുവതി വീടുവിട്ടത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കമിതാക്കൾ പിടിയിലായത്. കാഞ്ഞങ്ങാട് കോഴിക്കട ഉടമയാണ് അൽ അമീൻ.