വള്ളുവമ്പ്രത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

two-children-died-after-falling-into-a-pond-at-valluvambrm-quarry
കുട്ടികൾ മുങ്ങിമരിച്ച ക്വാറി
വള്ളുവമ്പ്രം : മലപ്പുറം - വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.

വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിൽ വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു അപകടം. ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു.

Next Post Previous Post