
ഇക്കഴിഞ്ഞ ജൂണിലാണ് പറവൂര്‍ സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴി ലാപ്ടോപ്പ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പാഴ്സലുമെത്തി. പാഴ്സല്‍ തുറന്ന് നോക്കിയപ്പോഴാണ് പെട്ടിയിൽ ഉപയോഗ ശൂന്യമായ കടലാസുകളാണെന്ന് അറിഞ്ഞത്.
വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹരിയാനയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആരോപണം നിഷേധിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയതോടെ വിദ്യാര്‍ഥിനിയ്ക്ക് പണം തിരികെ നല്‍കാമെന്ന് കമ്പനി വ്യക്തമാക്കി.
വിഡിയോ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന് പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. എസ്പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് സൈറ്റിനുവേണ്ടി ഹരിയാനയില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം വിസമ്മതിച്ചു. ശാസ്ത്രീയ തെളിവുകള്‍ നിരത്തി നടപടി സ്വീകരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇതിനിടയില്‍ ലാപ്ടോപ്പിന് വിദ്യാര്‍ഥിനി അടച്ച തുക തിരികെ നല്‍കാമെന്ന് കമ്പനി സമ്മതിച്ചു. സൈബര്‍ എസ്.എച്ച് ഒ എം.ബി ലത്തീഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി.എം തല്‍ഹത്ത് തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുള്ളത്. തുടര്‍ നടപടികളുമായി മുന്നോട് പോകുമെന്ന് എസ്പ് കെ കാര്‍ത്തിക് പറഞ്ഞു.