Header Ads Widget

കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ട. എസ്‌ഐ അറസ്റ്റില്‍

rita-who-watched-child-porn-video-si-arrested
പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെയും നിരോധിത വെബ്‌സൈറ്റുകളിലൂടെയും കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്റ്റില്‍. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍(60) ആണ് അറസ്റ്റിലായത്. അറസ്റ്റിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ കേരള പോലീസിന്റെ സൈബര്‍ ഡോം പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് റിട്ട. എസ്‌ഐയും പിടിയിലാകുന്നത്.

പോലീസ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിൽ പരിശോധന നടത്തി. ഇതില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 ലാപ്‌ടോടും 10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന എന്ന് പോലീസ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി വ്യാപക പരിശോധനതുടരുകയാണ്. നിരോധിത സൈറ്റുകളിൽനിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പോക്സോ കേസ് അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് നേരെത്തെ അറിയിച്ചിരുന്നു.