Header Ads Widget

വളാഞ്ചേരിയിൽ നിന്നും കാശ്മീരിലേക്ക് കാൽനട യാത്രയുമായി ദമ്പതികൾ

malappuram-couple-on-a-trek-from-valanchery-to-kashmir
വളാഞ്ചേരി: മലപ്പുറം - എടയൂർ മാവണ്ടിയൂർ സ്വദേശി അബ്ബാസ് വളയങ്ങാട്ടിലും ഭാര്യ ഷഹനയും ജനമനാട്ടിൽ നിന്നും 3800 കിലോമീറ്റർ ദൂരം കാൽ നടയാത്രയായി ലഡാക്കിലേക്ക് തിരിച്ചു. കോഴിക്കോട്, കാസർഗോഡ്, മംഗലപുരം ബൽഗാം, കോലാപൂർ,പൂന മദ്ധ്യപ്രദേശ് ഗുജറാത്ത്, രാജസ്ഥാൻ ഹരിയാന, പഞ്ചാബ്. ഹിമാചൽ പ്രദേശ് വഴി ജമ്മുകാശ്മീരിലെ ലഡാക്കിലേക്കാണ്  യാത്ര.

ദിവസം 40 കിലോമീറ്റർ നടന്ന് രണ്ടര മാസം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെയും ഇന്ത്യയുടെ സംസ്കാരത്തെയും തൊട്ടറിയാനുദ്ദേശിച്ചുകൊണ്ടുള്ള യാത്ര ബൈക്കിലും കാറിലും ചീറിപ്പായുന്ന പുതു തലമുറക്ക് കാൽനടയാത്രയുടെ വലിയ സന്ദേശം കൈമാറിയാണ് ദമ്പതികൾ.

യാത്രക്ക് വളാഞ്ചേരി പോലീസ് എസ് എച്ച് ആ അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി ഹസീന ഇബ്രാഹീം, മെമ്പർ ജാഫർ പുതുക്കുടി, മുസ്തഫ . നാസർ സീറോ ഔട്ട്, സലാം മേലേതിൽ തുടങ്ങിയവർ സംബന്ധിച്ചു.