Header Ads Widget

കെ പി അനിൽകുമാറും സി പി എമ്മിൽ

kerala-kp-anilkumar-is-also-in-the-cpm
തിരുവനന്തപുരം:മുൻ യൂത്ത് കോഗ്രസ് സംസ്ഥാന പ്രസിഡന്റും കെ പി സി സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി അനിൽകുമാറും സി പി എമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ ഷാൾ അണിയിച്ചു സ്വീകരിച്ചു.

കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ കെ ജി സെന്ററിൽ ഉണ്ടായിരുന്നു

നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോൺഗ്രസിൽ നിന്ന് രാജിവച്ച് സി എമ്മിൽ ചേർന്നിരുന്നു. പി എസ് പ്രശാന്തിന്റെ കൂടെയാണ് അനിൽകുമാർ എ കെ ജി സെന്ററിലെത്തിയത്.

പുതിയ ഡി സി സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് നേരെ രൂക്ഷ വിമർശനവുമായി അനിൽകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു.