സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടിയ ആഷിഖുൽ ഇസ്‌ലാമിന്റെ മൃതദേഹം ജന്മനാട്ടിൽ ഖബറടക്കി

kerala-kannur-irikkur-aashiqul-islams-body-was-buried-in-his-hometown
ഇരിക്കൂർ: കണ്ണൂർ - പെരുവളത്തുപറമ്പ് കുട്ടാവിൽ സുഹൃത്തുക്കൾ ചുറ്റിക കൊണ്ട് തലയ്ക്കിടിച്ച് കൊന്ന് കുഴിച്ചുമൂടിയ ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹം സ്വദേശമായ മുർഷിദാബാദിൽ കബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഷിഖുൽ ഇസ്ലാമിെൻറ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ഇരിക്കൂറിൽ ഖബറടക്കുന്നതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സഹോദരന്മാരായ മൊമീനുൽ ഇസ്ലാമിനോടും റഫീഖുൽ ഇസ്ലാമിനോടും പൊലീസും അധികൃതരും അഭിപ്രായം തേടിയിരുന്നു. എന്നാൽ, വെറും അസ്ഥികൂടം മാത്രമാണെങ്കിലും അത് സ്വന്തംഗ്രാമത്തിലേക്ക് കൊണ്ടു പോകണമെന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്.

അവിടെ ഉപ്പയും ഉമ്മയും സഹോദരെൻറ ഭാര്യയും മക്കളും രണ്ട് മാസമായി പ്രയാസപ്പെട്ട് കഴിയുകയാണെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് 3000 കിലോമീറ്റർ അകലെയുള്ള സ്വദേശത്തേക്ക് മൃതദേഹംകൊണ്ടുപോകാൻ അധികൃതർ നടപടി സ്വീകരിച്ചത്. ഇവർക്ക് മുന്നിൽ ഇരിക്കൂറിെൻറ കാരുണ്യ മനസ്സ് കൈകോർത്തത് വളരെ പെട്ടെന്നായിരുന്നു.

ഉദാരമതികളും സന്നദ്ധ സംഘടനകളും അന്തർ സംസ്ഥാന തൊഴിലാളികളും ആവുന്നതുപോലെ സഹകരിച്ചപ്പോൾ മൃതദേഹം മുർഷിദാബാദിൽ എത്താനാവശ്യമായ ഒരുലക്ഷം രൂപ സമാഹരിക്കാനായി.വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടപടികളും പൊലീസ് നടപടികളും പൂർത്തിയാക്കി രാത്രി എേട്ടാടെ ഗ്യാഫ് നിലാമുറ്റത്തിെൻറ ആംബുലൻസിൽ ആഷിഖുൽ ഇസ്ലാമിെൻറ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി. ഡ്രൈവർ വി. ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂൽ ഷംസുദ്ദീനുമുണ്ടായിരുന്നു.

2856 കിലോമീറ്റർ താണ്ടി ഞായറാഴ്ച രാത്രി 8.30ഒാടെ മുർഷിദാബാദ് ജില്ലയിൽ കപിൽപുർ വില്ലേജിലെ മുത്തുരപുർ ജുമാമസ്ജിദിൽ എത്തുമ്പോഴേക്കും ഗ്രാമം മുഴുവൻ മസ്ജിദ് പരിസരത്തെത്തിയിരുന്നു. കപിൽപുർ അതിർത്തി മുതൽ പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസിന് വഴിയൊരുക്കിയത്. രാത്രി 11ഒാടെ മുത്തുരപുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

അതേസമയം, കൊലപാതക കേസിലെ രണ്ടാം പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി. കേസിലെ ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡലിനെ മുംബൈയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാളിപ്പോൾ കണ്ണൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. രണ്ടാം പ്രതി ഗണേഷ് മണ്ഡലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, ഇരിട്ടി എസ്.ഐ ബേബി, പൊലീസ് ഉദ്യോഗസ്ഥരായ ശിഹാബുദ്ദീൻ, നിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്അ ന്വേഷണസംഘം.
 

Post a Comment

Previous Post Next Post