Header Ads Widget

വേലി വിളത്തിന്നു: പിടിച്ചെടുത്ത ഹാൻസ് മറിച്ചു വിറ്റു; കോട്ടക്കലിൽ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

kerala-crime-suspension-for-police-officers-who-mismanaged-in-criminal-case
കോട്ടക്കല്‍: മലപ്പുറം - പിടിച്ചെടുത്ത നിരോധിത പുകയില ഉല്പന്നങ്ങൾ മറിച്ചു വിറ്റ സംഭവത്തിൽ രണ്ടുപോലീസുകാർ അറസ്റ്റിൽ. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ രജിന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സർവീസിൽ നിന്ന് ചെയ്യുകയും ചെയ്തു.

കോട്ടക്കൽ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുൻപ് 20 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. ഇത് മറിച്ച് വിറ്റ സംഭവത്തിലാണ് അറസ്റ്റ്. കോടതി നടപടി പ്രകാരം പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിച്ചുകളയാനും കൂടെ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്കാനുമാണ് തീരുമാനമായിരുന്നത്. ഇതിനെ തുടർന്ന് കസ്റ്റഡയിലെടുത്ത വാഹനം വിട്ടുനൽകുകയുംചെയ്തിരുന്നു.

എന്നാൽ പിടിച്ചെടുത്ത ഹാൻസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് തൊണ്ടി മുതൽ ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.
പോലീസുകാര്‍ ഹാൻസ് മറിച്ചുവില്‍ക്കാന്‍ ഒരു ഏജന്‍റുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചതോടെയാണ് ഇതിൽ ഉൾപ്പെട്ട രണ്ടുപോലീസുകാരെ അറസ്റ്റ്ചെയ്തത്.