Header Ads Widget

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡനം; 62 കാ​ര​ൻ അ​റ​സ്​​റ്റി​ൽ

 

kerala-crime-harassment-for-promising-marriage
കൊല്ലം: മുപ്പത്തിനാലുകാരിയെ പീഡിപ്പിച്ച 62 കാരൻ ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായി. നെടുമ്പന ഐശ്യര്യ ഭവനം വീട്ടിൽ എൻ. രവീന്ദ്രൻ (62) ആണ് അറസ്റ്റിലായത്. കൊല്ലത്തെ പ്രമുഖ ബാങ്കിൽനിന്ന് വിരമിച്ച ഇയാൾ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ യുവതിക്ക് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, എസ്.ഐമാരായ ജെ. ഷാജഹാൻ, എ.എസ്.ഐ ഡാർവിൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.