വൃക്കരോഗികൾക്ക് പണം കണ്ടെത്താൻ കൗൺസിലർമാരുടെ ബസ് സർവീസ് ഇന്ന്

malappuram-tirurangadi-councilors-bus-service-today
തിരുരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വൃക്കരോഗികൾക്കുള്ള നഗരസഭ ചെയർമാന്റെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് നഗരസഭയിലെ യുവ കൗൺസിലർമാരുടെ നേത്വത്വത്തിലുള്ള ബസ് സർവീസ് ഇന്ന്. കൗൺസിലർമാരായ കരിപറമ്പത്ത് സൈതലവി, സി.എച്ച്. അജാസ്, പി.കെ. മഹ്ബൂബ്, അലിമോൻ തടത്തിൽ എന്നിവരാണ് പണസമാഹരണത്തിനായി ഒരു ദിവസത്തേക്ക് ബസ് സർവീസ് നടത്തുന്നത്.

സൈതലവി ഡ്രൈവറും അലിമോൻ തടത്തിൽ കണ്ടക്ടറും അജാസ് ക്ലീനറും മഹ്ബൂബ് ചെക്കറുമായാണ് സർവീസ് നടത്തുന്നത്.
കക്കാട് കെ.എം. മുഹമ്മദാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനായി ബസ് വിട്ടു നൽകുന്നത്. ബസിലേക്ക് ആവശ്യമായ ഇന്ധനം യൂത്ത്‌ലീഗും യൂത്ത് കോൺഗ്രസും നൽകും. കോട്ടക്കൽ കോഴിക്കോട് റൂട്ടിലാണ് ബസിന്റെ കാരുണ്യയാത്ര.

ശനിയാഴ്ച രാവിലെ പത്തിന് കക്കാട് വെച്ച് നസാഗരസഭ ചെയർമാൻ കെ.പി. മു ഹമ്മദ് കുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. കോട്ടക്കൽ -കോഴിക്കോട് റൂട്ടിൽ മൂന്ന് സർവീസാണ് നടത്തുക. യാത്രക്കാരിൽനിന്ന് ടിക്കറ്റ് ഇനത്തിലും സംഭാവന ഇനത്തിലും ലഭിക്കുന്ന ഒരു ദിവസത്തെ മുഴുവൻ തുകയും ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

നിലവിൽ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽനിന്ന് 30 വൃക്കരോഗികൾക്ക് സഹായം നൽകുന്നുണ്ട്. കൂടുതൽ പേർക്ക് സഹായം എത്തിക്കുന്നതിനാണ് കൗൺസിലർമാരുടെ പരിശ്രമം. തലൈവർ എന്ന സ്വകാര്യ ബസാണ് സഹായം തേടി സർവീസ് നടത്തുന്നത്.
 

Next Post Previous Post