തിരൂരങ്ങാടി നഗരസഭ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാനെ ആക്രമിച്ചു

malappuram-tirurangadi-standing-committee-chairman-attacked
തിരൂരങ്ങാടി: നഗരസഭ ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാനും നഗരസഭ മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായ സി.പി ഇസ്മായിലിനെ ആക്രമിച്ചതായി പരാതി. ചെമ്മാട് കരിപറമ്പ് കോട്ടുവലകാട് സ്വദേശി ചാത്തമ്പാടൻ അൻവറാണ് അകാരണമായി ആക്രമിച്ചത്. ചൊവ്വാഴ്ച്ച രാത്രി 8.30 നാണ് സംഭവം. ഇയാൾക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് കരിപറമ്പ് അങ്ങാടിയിലെത്തിയപ്പോൾ ചീത്ത വിളിച്ച് അൻവർ ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പറഞ്ഞു. ബൈക്കിൽ നിന്ന് വലിച്ചിറക്കിയായിരുന്നു ക്രൂരമായ അക്രമം, വധിക്കാൻ ശ്രമിച്ചതായി ഇസ്മായിൽ പരാതി നൽകി. പരിക്കേറ്റ ഇസ്മായിൽ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.

ഇസ്മായിലിൽ നിന്ന്പോലീസ് മൊഴിയെടുത്തു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ ഭരണസമിതി ആവശ്യപ്പെട്ടു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭ മുസ്‌ലിം ലീഗ് കമ്മിറ്റിയും മുസ്‌ലിം യൂത്ത് ലീഗും ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാണിച്ചാൽ പോലീസ്സ്റ്റേഷൻ മാർച്ച്‌ അടക്കമുള്ള പ്രക്ഷോഭത്തിന് യൂത്ത് ലീഗ്‌ നേതൃത്വം നാകുമെന്നും നേതാക്കൾ അറിയിച്ചു.

Previous Post Next Post